ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷയിലാണ് ഒരേ മാർക്ക് നേടി ഇരട്ട സഹോദരങ്ങൾ വിജയിച്ചത്..
ജയ്‌പൂർ: എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയിൽ ഒരേ മാർക്ക് കരസ്ഥമാക്കി ഇരട്ട സഹോദരങ്ങൾ. ഒഡിഷ സ്വദേശികളായ മഹ്‌റൂഫ്, മസ്രൂർ അഹമ്മദ് ഖാൻ എന്നിവരാണ് ജെഇഇ പരീക്ഷയിൽ ഒരേ സ്‌കോറുകൾ നേടിയത്.
ഇന്നലെയാണ് (ഫെബുവരി 16) ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലം നാഷണൽ ടെസ്‌റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചത്. ജനുവരി സെഷനിൽ 13 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. അവരിൽ 13,00,368 പേർ പരീക്ഷയെഴുതി. ഏകദേശം 96.25 ശതമാനം ഹാജർ രേഖപ്പെടുത്തി. സെഷൻ ഒന്നിലെ പേപ്പർ 1 (ബിഇ/ബി.ടെക്.) പരീക്ഷ 15 അന്താരാഷ്ട്ര സ്ഥലങ്ങൾ ഉൾപ്പെടെ 326 നഗരങ്ങളിലായി 658 കേന്ദ്രങ്ങളിൽ നടത്തി.
കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ (സിബിടി) ജനുവരി 21, 22, 23, 24, 28 തീയതികളിലാണ് നടന്നത്. ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ചാൽ ഉദ്യോഗാർഥികൾക്ക് സ്കോർ പരിശോധിക്കാം. ബാച്ച്‌ലർ ഓഫ് എഞ്ചിനീയറിങ് (ബിഇ), ബാച്ച്‌ലർ ഓഫ് ടെക്നോളജി (ബിടെക്) പരീക്ഷകളുടെ അന്തിമ ഉത്തരസൂചികയും എൻടിഎ പ്രസിദ്ധീകരിച്ചു. ഫിസിക്‌സിൽ നിന്നുള്ള ഏഴ് ചോദ്യങ്ങളും മാത്തമാറ്റിക്‌സിൽ നിന്നുള്ള രണ്ട് ചോദ്യങ്ങളും ഉൾപ്പെടെ ആകെ ഒമ്പത് ചോദ്യങ്ങൾ പേപ്പറിൽ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറഞ്ഞു.
100 ശതമാനം മാര്‍ക്ക് നേടിയത് 12 പേര്‍
- ശ്രേയസ് മിശ്ര – ഡൽഹി (എൻസിആർ)
- നരേന്ദ്ര ബാബു ഗാരി മഹിത് – ആന്ധ്രപ്രദേശ്
- ശുഭം കുമാർ – ബിഹാർ
- കബീർ ചില്ലാർ – രാജസ്ഥാൻ
- ചിരഞ്ജിബ് കർ – രാജസ്ഥാൻ
- ഭാവേഷ് പത്ര – ഒഡിഷ
- അനയ് ജെയിൻ – ഹരിയാന
- അർണവ് ഗൗതം – രാജസ്ഥാൻ
- പസാല മോഹിത് – ആന്ധ്രപ്രദേശ്
- മാധവ് വിരാദിയ – മഹാരാഷ്ട്ര
- പുരോഹിത് നിമയ് – ഗുജറാത്ത്
- വിവാൻ ശരദ് മഹിശ്വരി – തെലങ്കാന






