റെക്കോർഡ് തകർത്ത് ‘ധുരന്ധർ 2’, ആശംസകൾ നേർന്ന് ‘ബാഹുബലി’ നിർമാതാവ്

0
70

ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’. വെറും ഏഴ് ദിവസം കൊണ്ട് 1000 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം 11 ദിവസം കൊണ്ട് ആദ്യ ഭാഗത്തിന്റെ റെക്കോർഡും തകർത്തു. 1350 കോടി രൂപയാണ് ആഗോളതലത്തിൽ സിനിമ കളക്ട് ചെയ്തത്. ഇതിനൊപ്പം, വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമെന്ന നേട്ടവും ‘ധുരന്ധർ 2’ സ്വന്തമാക്കി.

എസ്.എസ്. രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ബാഹുബലി 2’വിന്റെ ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡാണ് ‘ധുരന്ധർ 2’ മറികടന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 2017ൽ പുറത്തിറങ്ങിയ രാജമൗലി ചിത്രം വടക്കേ അമേരിക്കയിൽ ഏകദേശം 20.19 ദശലക്ഷം ഡോളറാണ് നേടിയത്. എന്നാൽ, വെറും 10 ദിവസത്തിനുള്ളിൽ ‘ധുരന്ധർ 2’, 22 ദശലക്ഷം ഡോളറിലധികം നേടി ഈ റെക്കോർഡ് തിരുത്തി.

റെക്കോർഡ് നേട്ടത്തിന് പിന്നാലെ ‘ബാഹുബലി’ സിനിമകളുടെ നിർമാതാവായ ശോഭു യർലഗദ്ദ ‘ധുരന്ധർ 2’ അണിയറപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. “ഇന്നലെ ഞാൻ ‘ധുരന്ധർ 2’ കണ്ടു, സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ റെക്കോർഡുകളും തകർത്ത് ഇന്ത്യയിലും ലോകമെമ്പാടും പുതിയ ബോക്‌സ് ഓഫീസ് ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ,” എന്നാണ് ‘ബാഹുബലി’ നിർമാതാവ് കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here