നടി ജനനി അയ്യർ വിവാഹിതയായി,

0
74

മലയാളം, തമിഴ് സിനിമകളിൽ ശ്രദ്ധേയയായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ. വിവാഹ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ഒഫിഷ്യലി മിസ്റ്റർ & മിസിസ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വർഷങ്ങളായി നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായ്. കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ, പാർവതി നായർ, മഞ്ജിമ മോഹൻ, റിത്വിക എന്നിവരുൾപ്പെടെ നിരവധി പേർ വധൂവരന്മാർക്ക് ആശംസയർപ്പിച്ചെത്തി.

ബാല സംവിധാനം ചെയ്ത ‘അവൻ ഇവൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജനനിയുടെ സിനിമാപ്രവേശം. അശോക് സെൽവൻ നായകനായ ‘തെഗഡി’ എന്ന ത്രില്ലറിലെ കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ‘കൂതറ’, ‘സെവന്‍ത് ഡേ’, ‘ത്രീ ഡോട്ട്സ്’ തുടങ്ങിയവയാണ് ജനനി അഭിനയിച്ച മലയാള സിനിമകൾ.

സിനിമയിൽ എത്തും മുൻപ് നിരവധി പരസ്യ ചിത്രങ്ങിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here