കാന്‍സർ കേസുകള്‍ വര്‍ധിക്കുന്നതായി ഐസിഎംആര്‍

0
39

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങല്‍ കാരണം ഇന്ത്യയിൽ കാൻസർ കേസുകൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) പുതിയ പഠന റിപ്പോർട്ട്. പുകവലി, മദ്യപാനം, പാരിസ്ഥിതിക ജനിതക ഘടകങ്ങളിലെ മാറ്റം കാന്‍സർ കേസുകളടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും നിംസ് (NIMS) ആശുപത്രിയുമായി സഹകരിച്ച് തയ്യാറാക്കിയ തെലങ്കാന കാൻസർ ബർഡൻ പ്രൊഫൈൽ-2026′ എന്ന റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് പ്രകാരം, സ്ത്രീകളിൽ സ്‌തനാർബുദവും പുരുഷന്‍മാരിൽ വായിലും തൊണ്ടയിലുമുള്ള അര്‍ബുദവുമാണ് ഒന്നാം സ്ഥാനത്ത്.

നിംസ് ഡയറക്‌ടർ ഡോ. ബീരപ്പ, കാൻസർ രജിസ്ട്രി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സദാശിവുഡു തുടങ്ങിയവാരാണ് ഗവേഷണം നടത്തിയത്. 2015 നും 2018 നും ഇടയിൽ വിവിധ ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ സന്ദർശിച്ച് (19 വയസും അതിൽ കൂടുതലുമുള്ള) രോഗികളുടെ വിവരങ്ങൾ വിശലനം ചെയ്‌താണ് ഗവേഷണം നനടത്തിയത്.

വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ, 2030 ആകുമ്പോഴേക്കും തെലങ്കാനയിൽ മാത്രം പ്രതിവർഷം പുതിയ കാൻസർ കേസുകളുടെ എണ്ണം 47,314 ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. പുരുഷന്മാരിൽ 21,473 കേസുകളും സ്ത്രീകളിൽ 25,841 കേസുകളും ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍.

കാരണങ്ങളും പ്രതിരോധവും

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങളുമാണ് ഇതിന് പിന്നിലെന്ന് ഡോ. സദാശിവുഡു പറഞ്ഞു. പുകവലി, മദ്യപാനം, പരിസ്ഥിതി, ജനിതക ഘടകങ്ങൾ എന്നിവയാണ് വിവിധ തരം കാൻസറുകൾക്ക് കാരണമാകുന്നത്. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, വ്യായാമത്തിൽ ഏർപ്പെടുക, പതിവായി ആരോഗ്യ പരിശോധനകൾ നടത്തുക പോലുള്ള പ്രതിരോധ നടപടികളിലൂടെ രോഗം ഒരളവു വരെ പ്രതിരോധിക്കാനും രോഗസാധ്യത മുന്‍കൂട്ടി കണ്ടെത്താനും സാധിക്കുമെന്നും ഡോ. സദാശിവുഡു വ്യക്തമാക്കി.

റിപ്പോർട്ടിലെ പ്രധാന നിരീക്ഷണങ്ങൾ

പുകവലി, മദ്യപാനം, പാൻ മസാല, ഗുട്ട്ക തുടങ്ങിയ ശീലങ്ങൾ പുരുഷന്മാരിൽ വായ, നാവ്, തൊണ്ട എന്നിവിടങ്ങളിലെ കാൻസറിന് കാരണമാകുന്നു. നിലവിൽ, എല്ലാ കാൻസർ കേസുകളുടെയും പിന്നില്‍ 21.7% ഇവയുടെ ഉപയോഗമാണ്. പരിസ്ഥിതി മലിനീകരണവും പുകവലിയും മൂലമുണ്ടാകുന്ന ശ്വാസകോശ അർബുദ കേസുകൾ 10 ശതമാനം കവിയുന്നത് ആശങ്കാജനകമാണ്.

പ്രോസ്റ്റേറ്റ് കാൻസർ കേസുകൾ (6.1%) അപ്രതീക്ഷിതമായി വർധിക്കുന്നു. 70 അല്ലെങ്കിൽ 80 വയസിനു മുകളിലുള്ളവരിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ശ്വാസകോശ അർബുദം (10.5%), വൻകുടൽ അർബുദം (7.9%) എന്നിവയും കൂടുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്ത്രീകളിൽ, സ്‌തനാർബുദ കേസുകളുടെ വ്യാപനം കൂടുന്നതായി കാണപ്പെടുന്നു. അമിതഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ, വൈകിയുള്ള വിവാഹം, വ്യായാമക്കുറവ്, മദ്യപാനം, പുകവലി എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

സെർവിക്കൽ (8.1%), അണ്ഡാശയം (6.6%), ഗർഭാശയം (5.3%) എന്നിവിടങ്ങളിലെ കാൻസറുകളും സ്ത്രീകളില്‍ കണ്ടെത്തുന്നുണ്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും സ്ക്രീനിങ് പരിശോധനകളോടുള്ള വിമുഖതയുമാണ് പലപ്പോഴും രോഗം സങ്കീർണമാകാൻ കാരണമാകുന്നത്. അവബോധമില്ലായ്മയും പരിശോധനകൾ നടത്താനുള്ള മടിയും സ്ത്രീകളിലെ കാൻസർ മരണനിരക്ക് വർധിക്കാൻ ഇടയാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here