കലാകാരന്മാർ രൂപം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കലാകാരന്മാരെ ആക്ഷേപിക്കുകയാണെന്ന് നടൻ സലിംകുമാർ

0
65

കലാകാരന്മാർ രൂപം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കലാകാരന്മാരെ ആക്ഷേപിക്കുകയാണെന്ന് നടൻ സലിംകുമാർ . സിപിഐഎം സ്ഥാനാർഥിയായി നിർത്തിയ നിർത്തിയ ഇന്നസെന്റ്, മുകേഷ്, സുധീർ കരമന ഇവരൊക്കെ കോമഡി ചെയ്യുന്ന ആളുകളാണ് അപ്പോൾ അവർ കോമാളികൾ ആണോ? ഒരു കലാകാരനെ എന്ന് മാത്രമല്ല ആരെയും കോമാളി എന്ന് വിളിക്കരുത്.

തോമസ് ഐസക്കിന്റെ അധഃപതനമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രകടമാകുന്നത് എന്നും സലിംകുമാർ പറഞ്ഞു.കോൺഗ്രസുകാരൻ ആണെന്ന് പറയുന്നതിൽ വലിയ അഭിമാനമുണ്ട്. കലാകാരന്മാർ ഇടതുപക്ഷം ആവണം എന്ന വ്യാഖ്യാനം പണ്ടുണ്ടായിരുന്നു. ആ സമയത്ത് കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞ ആളാണ് ഞാൻ. അതിനുള്ള ധൈര്യവും ചങ്കൂറ്റവും തനിക്കുണ്ട്.

ഇടതുപക്ഷത്തിന്റെ പരസ്യവാചകം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഞങ്ങളല്ലാതെ മറ്റാരുണ്ടെടാ എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളികൾക്കുള്ള മറുപടി ജനങ്ങൾ കൊടുക്കും. വി ഡി സതീശന്റെ ഭൂരിപക്ഷം ഇത്തവണ ഇരട്ടി ആയിരിക്കുമെന്നും സലിംകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here