നടി നയൻതാരയ്ക്കെതിരെ അശ്ലീല പരാമർശം; എ.ഐ.എ.ഡി.എം.കെ നേതാവ് വിവാദത്തിൽ

0
18

സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ നടി നയൻതാരയെ കുറിച്ച് ലൈംഗികാധിക്ഷേപവും അപമാനിക്കുന്നതുമായ പരാമർശം നടത്തിയ എഐഎഡിഎംകെ എം.പി സി.വി ഷൺമുഖത്തിനെതിരെ  രൂക്ഷ വിമർശനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പരിഹസിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തന്റെ സ്വപ്നം നയൻതാരയെ വിവാഹം കഴിക്കുക എന്നതാണെങ്കിൽ സർക്കാർ അത് നടത്തിക്കൊടുക്കുമോ എന്ന് എം.പി ചോദിച്ചത്.

തമിഴ്‌നാട്ടിലെ ജനങ്ങളോട് അവരുടെ സ്വപ്നങ്ങൾ പങ്കുവെക്കാൻ സ്റ്റാലിൻ അടുത്തിടെ ആവശ്യപ്പെട്ടതിനെ സൂചിപ്പിച്ചായിരുന്നു എം.പിയുടെ ഈ പരാമർശം. തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും അന്തസ്സും ആവശ്യപ്പെട്ട് പാർട്ടി നയിച്ച പ്രതിഷേധത്തിനിടെയാണ് ഈ പരാമർശങ്ങൾ നടത്തിയതെന്ന വിരോധാഭാസം വിവാദത്തിന് കൂടുതൽ ആക്കം കൂട്ടി.

പ്രസംഗത്തിനിടെ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ  സ്വപ്നം കാണാനുള്ള പ്രശസ്തമായ ആഹ്വാനത്തെ കൂട്ടുപിടിച്ചാണ് എം.പി ഈ അശ്ലീല പ്രസ്താവന നടത്തിയത്. “അബ്ദുൾ കലാം നമ്മളോട് സ്വപ്നം കാണാൻ ആവശ്യപ്പെട്ടു. അദ്ദേഹം (സ്റ്റാലിൻ) നമ്മുടെ സ്വപ്നങ്ങൾ പങ്കുവെക്കാനും പറഞ്ഞു. എനിക്ക് നയൻതാരയെ വേണം എന്ന് ഞാൻ പറഞ്ഞാൽ, അദ്ദേഹം എന്റെ സ്വപ്നം സാക്ഷാത്കരിക്കുമോ? ആരെങ്കിലും അദ്ദേഹത്തോട് നയൻതാരയുമായുള്ള വിവാഹം ക്രമീകരിക്കാൻ ആവശ്യപ്പെട്ടാൽ, അദ്ദേഹം ആ സ്വപ്നം സാക്ഷാത്കരിക്കുമോ?” അദ്ദേഹം ചോദിച്ചു. ഇദ്ദേഹം ഇക്കാര്യം പരാമർശിക്കുമ്പോൾ അടുത്തുണ്ടായിരുന്ന മറ്റു പാർട്ടി നേതാക്കൾ ചിരിച്ചുകൊണ്ട് ഈ പരാമർശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

കടുത്ത വിമർശനം ഉയരുന്നു

രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ഈ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. “സ്ത്രീ സംരക്ഷണത്തിനായുള്ള പോരാട്ടമാണിതെന്ന് അവർ പറയുന്നു. എന്നാൽ വേദിയിൽ ഒരു സ്ത്രീയെക്കുറിച്ച് ഇത്ര വൃത്തികെട്ട രീതിയിൽ സംസാരിക്കുന്നതാണ് അവരുടെ സ്വഭാവത്തെ നിർവചിക്കുന്നത്,” എന്ന് ഗിരിധർ കെ. എന്നയാൾ എക്സിൽ കുറിച്ചു. എം.പിക്കെതിരെ പോലീസ് കെസെടുക്കണമെന്നും പാർട്ടി നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here