നാട്ടിക എംഎൽഎയും സിസി മുകുന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐ നേതാവ് ഗീതാഗോപി. മാനനഷ്ടത്തിനാണ് വക്കീൽ നോട്ടീസ് അയച്ചത്. ഗീതാഗോപിയുടേത് പെയ്മെൻറ് സീറ്റ് ആണ് എന്നായിരുന്നു മുകുന്ദന്റെ ആരോപണം. സിപിഐയിൽ നിന്നും പുറത്ത് പോയ സാഹചര്യത്തിലായിരുന്നു മുകുന്ദന്റെ ആരോപണം.
പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയാണ് തന്നെ സിപിഐഎയിൽ നിന്നും പുറത്താക്കിയതെന്ന് മുകുന്ദൻ പറഞ്ഞിരുന്നു. പുറത്താക്കുന്നതിന് മുൻപേ തന്നെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു. താൻ വർഗവഞ്ചകൻ ആണോ എന്ന കാര്യം ജനങ്ങൾ പറയുമെന്നും സി.സി. മുകുന്ദൻ പറഞ്ഞിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മുകുന്ദനെ പുറത്താക്കിയത്.





