യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കേന്ദ്ര സായുധ സേന (CAPF) കളിലെ അസിസ്റ്റന്റ് കമാൻഡന്റ് (ഗ്രൂപ്പ് എ) തസ്തികകളിലെ ഒഴിവു നികത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സായുധ സേന (CAPF) വിഭാഗങ്ങളായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് -BSF),സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്-CRPF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്-CISF), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി-ITBP), സശസ്ത്ര സീമ ബൽ (എസ്എസ്ബി-SSB) എന്നിവയിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.








