ഫെബ്രുവരി 22 ന് സൗദി അറേബ്യ സ്ഥാപക ദിനമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങൾ ഇത്തവണ സംഘടിപ്പിക്കും.
ഹൈലൈറ്റ്:
- ഞായറാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു
- സൗദിയിൽ ആഘോഷങ്ങൾക്ക് തുടക്കമായി
- തനത് കലകളും ആചാരങ്ങളും ഉൾപ്പെടുത്തും
ഇത്തവണ 2026 ഫെബ്രുവരി 22 ഞായറാഴ്ചയാണ് വരുന്നത് അതിനാൽ അന്നത്തെ ദിവസം രാജ്യത്തെ സർക്കാർ സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ ഔദ്യോഗിക അവധി നൽകി. കൂടാതെ ഇത് പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം നൽകുന്നു.
രാജ്യത്തുടനീളം വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. കൂടാതെ നഗരങ്ങളിലും സ്കൂളുകളിലും ഇതിനോടകം തന്നെ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സൗദി ദേശീയ ദിനം രാജ്യം ഒന്നായതിനെ സൂചിപ്പിക്കുന്നതാണെങ്കിൽ സ്ഥാപക ദിനം രാജ്യത്തിന്റെ ഭരണപരമായ അടിത്തറ പാകിയതിനെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം സൗദിയുടെ തനതായ പഴയകാല വസ്ത്രങ്ങൾ ധരിച്ചാണ് പൗരന്മാർ ഈ ദിനത്തെ വരവേൽക്കുന്നത്. കാലങ്ങളായുള്ള ഈ ആചാരത്തിൽ ഇന്നും മാറ്റങ്ങളില്ല. കൂടാതെ സൗദിയുടെ ആദ്യകാലത്തെ ഭക്ഷണരീതികൾ, കലകൾ, കവിതകൾ എന്നിവ പരിചയപ്പെടുത്തുന്ന നിരവധി പ്രദർശനങ്ങളും നഗരങ്ങളിൽ ഒരുക്കും.
കൂടാതെ പുതിയ തലമുറയ്ക്ക് സൗദിയുടെ ചരിത്രം മനസ്സിലാക്കിക്കൊടുക്കാൻ സ്കൂളുകളിൽ പ്രത്യേക ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിക്കും.
സൗദിയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ രാജ്യത്തിന്റെ സംസ്കാരം അടുത്തറിയാൻ ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്.
റിയാദിലെ ഖസർ അൽ ഹുകം തുടങ്ങിയ ചില ചരിത്ര കേന്ദ്രങ്ങളിൽ ഈ ദിവസം വലിയ ആഘോഷങ്ങളാണ് നടക്കുക. കൂടാതെ സ്വർണ്ണക്കടകളിലും മാളുകളിലും ഈ ദിവസത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഉണ്ടാകാറുണ്ട്. പ്രവാസികളെ സംബന്ധിച്ച് ഇത് വലിയ സാമ്പത്തിക സഹായം നൽകുന്നു.
അതേസമയം അയൽരാജ്യങ്ങളായ യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും സൗദിക്ക് ആശംസകൾ നേർന്ന് ഈ ആഘോഷത്തിൽ പങ്കുചേരാറുണ്ട്. ഇത് രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തെയും അതുപോലെ സഹകരണത്തെയും വ്യക്തമാക്കുന്നു. എല്ലാ വർഷങ്ങളിലെയും പോലെ ഇത്തവണയും നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്.









