തിരുവനന്തപുരം: നയതന്ത്രബാഗ് സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ അധികൃതര്‍ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് യു.എ.ഇയില്‍ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് സ്വപ്നയുടെ മൊഴിയെടുക്കുന്നത് .
അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഓഫീസില്‍ കഴിഞ്ഞയാഴ്ച പരിശോധന നടന്നിരുന്നു. മണക്കാടുള്ള കോണ്‍സുലേറ്റ് ഓഫീസിലെ ജീവനക്കാരില്‍ നിന്നും ഈ കേസ് സംബന്ധിച്ച് മൊഴിയെടുക്കുന്നുണ്ട്