യുപിയിലെ ഗൊരഖ്പൂരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാനുള്ള ചെറുപ്പക്കാരന്റെ ശ്രമം പാളി. 22കാരനായ സൂരജ് കുമാര്‍ ആണ് ഡാന്‍സ് കളിച്ച് അഴിക്കുള്ളിലായത്.
ടെഡി ബെയറായി വേഷം ധരിച്ച് റെയില്‍വേ ട്രാക്കിലെത്തിയായിരുന്നു സൂരജ് ഡാന്‍സ് ചെയ്തത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പക്ഷേ, റെയില്‍വേ ക്രോസിങ്ങില്‍ തകര്‍ത്താടിയ സൂരജിനെ തേടി പിന്നാലെ പൊലീസെത്തി. ലൈക്കും കമന്റും ആഘോഷിക്കാനിരുന്ന സൂരജ് ഇപ്പോള്‍ ജയിലിലാണ്.