തിരുവനന്തപുരം: ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്നും, ഖുര്‍ ആന്‍ അവഹേളനമാണ് നടക്കുന്നതെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വിമര്‍ശിച്ചു.
ജലീലിനും സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി മടങ്ങുമെന്നും, ഖുര്‍ ആന്‍ വിരുദ്ധ ആര്‍.എസ്.എസ് പ്രക്ഷോഭത്തിന് ലീഗ് തീ പകരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. ഖുര്‍ ആനോടും ബൈബിളിനോടും ഭഗവത്ഗീതയോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.
താനും ഇ.പി ജയരാജനും തമ്മില്‍ ഭിന്നതയില്ലെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മകന്‍ ബിനീഷ് ശ്രമിക്കുന്നതെന്നും, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ ഏത് ശിക്ഷയും കിട്ടട്ടെയന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.