തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കുന്നത് തുടരുന്നു. ഈ വർഷത്തിലെ ആദ്യ മാസത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 120 രൂപ വർദ്ധിച്ച് 40880 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5110 രൂപയായി.
തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്നലെ വൻ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് പവന് 400 രൂപ വർദ്ധിച്ച് 40,760 രൂപയിലെത്തുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.
പോയ വർഷം ഒരു പവൻ സ്വർണത്തിന് വില 40,000നു മേൽ ഉയർന്നിരുന്നു. ഇക്കൊല്ലവും നിരക്ക് 40,000ത്തിന് മുകളിൽ തന്നെയാണ്. ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു.
ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880