ദുബായില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഈമാസം നാലിന് ജെയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റാവാണെന്ന് റിസല്‍റ്റുമായി യാത്രക്കാരന്‍ ദുബൈയിലെത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. രോഗിയുടെ പേരും പാസ്പോര്‍ട്ട് നമ്ബറും, യാത്ര ചെയ്ത് സീറ്റ് നമ്ബറും ഉള്‍പ്പെടെ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. മുമ്ബും സമാനമായ സംഭവമുണ്ടായതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.