ദിലീപ് കേസിൽ ഷോൺജോർജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്.

0
60

കോട്ടയം: ദിലീപ് കേസിൽ ഷോൺജോർജിന്റെ വീട്ടിൽ ക്രൈം  ബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5.30നാണ് റെയ്ഡ് ആരംഭിച്ചത്.

ഷോൺ ജോർജിന്റെ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ ആണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. എന്നാൽ ദിലീപിന്റെ സഹോദരനുമായി ഷോൺ ജോർജ് ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന് പി സി ജോർജ് പറഞ്ഞു.

മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള സ്ക്രീൻഷോട്ട് നേരത്തെ പ്രചരിച്ചിരുന്നത്. ഇതു  പുറത്തുവിട്ടത് ഷോൺജോർജാണെന്നാണ് സംശയം. ആ ഫോൺ കണ്ടെടുക്കുന്നതിന് വേണ്ടിയാണ് റെയ്ഡെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here