പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടി മനുഷ്യവകാശ കമ്മീഷന്‍. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പൊലീസിന്റെ കണ്ടെത്തലും കമ്മീഷന്‍ പരിശോധിക്കും. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമാണ് ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാത്തതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ. ബൈജുനാഥ് കോഴിക്കോട് പറഞ്ഞു.
കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണെന്ന പൊലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തള്ളിയിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് മുന്‍പ് തള്ളിയിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുകയായിരുന്നു.
പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിയ്ക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം. കേസന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെയും നീക്കം.