ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. വെടിവയ്പിനിടയില്‍ അകപ്പെട്ട പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ജവാന്‍ രാഹുല്‍ മാഥുറിനു പരുക്കേറ്റു.
ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സുരക്ഷാ സേന സ്ഥലത്തെത്തിയത്. കീഴടങ്ങാനുള്ള സേനയുടെ നിര്‍ദേശം വകവയ്ക്കാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ 3 പേരെയും വധിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു