ചോദ്യപ്പേപ്പറില്‍ ഉത്തരവുമായി ഹയര്‍സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷ.

0
64

കോഴിക്കോട്: ചോദ്യപ്പേപ്പറില്‍ ഉത്തരവുമായി ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാ പേപ്പർ. കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് ഗുരുതര തെറ്റ് സംഭവിച്ചിരിക്കുന്നത്.രണ്ടു സ്കോറിനുള്ള 12-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം എട്ട് സ്‌കോറിനുള്ള 27-ാമത്തെ ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയാണ് അച്ചടിച്ച്‌ നല്‍കിയിരിക്കുന്നത്.

വിട്ടഭാഗം പൂരിപ്പിക്കാനുള്ളതാണ് 12-ാമത്തെ ചോദ്യം. ഇതിനായി രണ്ട് ഇടങ്ങള്‍ ഒഴിച്ചിട്ടിട്ടുള്ള വാക്യവും സൂചനകളും ചോദ്യമായി നല്‍കി. പ്രസംഗം തയ്യാറാക്കാനുള്ളതാണ് എട്ട് സ്‌കോറിനുള്ള 27-ാമത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ആദ്യഭാഗത്ത് 12-ാമത്തെ ചോദ്യമായി വന്ന അതേ വരിതന്നെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here