ഗുരുവായൂരിൽ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി.

0
66

ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിന്റെ ഭാര്യ രാമനത്ത് വീട്ടിൽ ( 50 ) ജുമൈലയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം . വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരു വർഷം മുമ്പ് ജുമൈല നാട്ടുകാരിയായ അബിദ എന്ന സ്ത്രീയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറയുന്നു .

മാസം 10,000 രൂപ വീതം എട്ടു മാസത്തോളം പലിശയിനത്തിൽ മാത്രമായി നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല. ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ചശേഷമാണ് ജുമൈല ജീവനോടുക്കിയത്.ആബിദയുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here