വീണ്ടും നിപ്പ; ആശങ്കയില്‍ രാജ്യം,

0
17

രാജ്യത്ത് ഈ വര്‍ഷം നിപ്പ ബാധിച്ച് ആദ്യ മരണം. നിപ്പ വൈറസ്‌ ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സാണ് മരിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് ഈ വര്‍ഷത്തെ ആദ്യത്തെ നിപ മരണം സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുകയാണ്. കൃത്യമായ മുന്‍കരുതലും മറ്റും ഉണ്ടെങ്കില്‍ ഇത്തരം വൈറസുകളെ എളുപ്പത്തില്‍ തടയാന്‍ സാധിക്കും. അവ എങ്ങനെയെന്ന് പരിശോധിക്കാം.

പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധ അതിവേ​ഗമാണ് പടർന്ന് പിടിക്കുന്നത്. രാജ്യത്ത് നിപ്പ വൈറസ് ബാധിച്ച് ഈ വര്‍ഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തതും ബംഗാളിലാണ്. ബരാസത്തിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സുമാരിൽ ഒരാളാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. ജനുവരി 11 നാണ് സ്വകാര്യ ആശുപത്രിയില്‍ രണ്ട് നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ചത്. രണ്ടാമത്തെ നഴ്‌സ് രോഗമുക്തയായതിനെ തുടർന്ന് ആശുപത്രി വിടുകയും ചെയ്‌തു.

ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന 120 പേർക്കും നിപ നെഗറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായി. നഴ്‌സുമാർ ചികിത്സ തേടിയതിന് പിന്നാലെ പ്രോട്ടോക്കോളുകൾക്കനുസൃതമായി ആരോഗ്യ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിരുന്നു.

കേന്ദ്ര, സംസ്ഥാന ആരോഗ്യ ഏജൻസികള്‍ ഏകോപിച്ചാണ് നടപടികള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം, ലബോറട്ടറി പരിശോധന, ഫീൽഡ് അന്വേഷണങ്ങൾ എന്നിവ നടത്തി. ഇത് കേസുകൾ സമയബന്ധിതമായി നിയന്ത്രിക്കുന്നത് ഉറപ്പാക്കിയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം ഇതുവരെ പുതിയ നിപ്പ വൈറസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പ്രാരംഭ പകർച്ചവ്യാധികൾ

പശ്ചിമ ബംഗാളിൽ 2001 ലും 2007 ലുമാണ് നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അവസാനമായി പകർച്ചവ്യാധി ഉണ്ടായത്. 2025 ജൂലൈയിൽ മൂന്ന് കേസുകളും രണ്ട് മരണങ്ങളും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം മൂന്നാമത്തെ നിപ്പയുടെ തരംഗത്തെയാണ് വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗബാധയുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

അതേസമയം രാജ്യത്ത് മെച്ചപ്പെട്ട നിരീക്ഷണ, അണുബാധ പ്രതിരോധ, നിയന്ത്രണ (ഐപിസി) നടപടികൾ നിലവിലുണ്ടെന്ന് ലോകാരോഗ്യ സംഘടന എടുത്ത് കാട്ടി. മുൻകാല നിപ വൈറസ് ബാധകൾ കൈകാര്യം ചെയ്യുന്നതിലുള്ള ഇന്ത്യയുടെ ശേഷിയെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

പശ്ചിമ ബംഗാളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 190-ലധികം പേരെ അധികൃതർ തിരിച്ചറിഞ്ഞ് പരിശോധിച്ചു. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ബിഎസ്എല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതുവരെ കൂടുതൽ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ എല്‍ഐവി അണുബാധ പൊട്ടിപ്പുറപ്പെടലിനെയാണ് ഇത് വ്യക്തമാക്കുന്നത്” ലോകാരോഗ്യ സംഘടന റിപ്പോർട്ടില്‍ പറയുന്നു.

നിപ അണുബാധയ്ക്ക് നിലവിൽ ലൈസൻസുള്ള മരുന്നുകളോ വാക്‌സിനുകളോ ഇല്ലെന്ന് ആഗോള ആരോഗ്യ നിരീക്ഷണ സംഘം പറയുന്നു. എന്നാല്‍ പ്രാഥമിക ഘട്ടത്തിലെ ചികിത്സ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

നിപ്പ അണുബാധയുടെ വ്യാപനം

വവ്വാലുകൾ പോലുള്ളവയിൽ നിന്നോ ഉമിനീർ, മൂത്രം, വിസർജ്ജ്യം എന്നിവയാൽ മലിനമായ ഭക്ഷണത്തിലൂടെയോ മനുഷ്യരിലേക്ക് പകരുന്ന ഒരു സൂനോട്ടിക് രോഗമാണ് നിപ്പ അണുബാധ. രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും ഇത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരാം. വവ്വാലുകൾ അല്ലെങ്കിൽ പറക്കുന്ന ടെറോപ്പസ് സ്‌പീഷീസില്‍പെട്ട വവ്വാലുകളോ ആണ് വൈറസിൻ്റെ സ്വാഭാവിക വാഹകർ.

ഇൻകുബേഷൻ കാലയളവ്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇൻകുബേഷൻ കാലയളവ് മൂന്ന് മുതൽ 14 ദിവസം വരെയാണ്. ചില അപൂർവ സന്ദർഭങ്ങളിൽ, 45 ദിവസം വരെ ഇൻകുബേഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ ബാധിച്ച രോഗിയുടെ രോഗനിർണയം വിവിധ പരിശോധനകൾ ഉപയോഗിച്ച് നടത്താൻ കഴിയും. ശരീരസ്രവങ്ങളിൽ നിന്നുള്ള ആർടി-പിസിആർ, എലിസ വഴിയുള്ള ആൻ്റിബോഡി കണ്ടെത്തൽ എന്നിവയാണ് പ്രധാന പരിശോധനകൾ.

ലക്ഷണങ്ങൾ

രോഗബാധിതരായ ആളുകൾക്ക് തുടക്കത്തിൽ പനി, തലവേദന,പേശി വേദന, ഛർദ്ദി, തൊണ്ടവേദന എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. ഇതിനെത്തുടർന്ന് തലകറക്കം, മയക്കം, ബോധം പോകല്‍, ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം.

ചില ആളുകൾക്ക് അസാധാരണമായ ന്യുമോണിയയും അക്യൂട്ട് റെസ്‌പിറേറ്ററി ബുദ്ധിമുട്ട് ഉൾപ്പെടെയുള്ള കടുത്ത ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടാം. കഠിനമായ കേസുകളിൽ എൻസെഫലൈറ്റിസ്, അപസ്‌മാരം എന്നിവ ഉണ്ടാകുകയും 24 മുതൽ 48 മണിക്കൂറിനുള്ളിൽ കോമയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ അപകടസാധ്യത വിലയിരുത്തൽ

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ അനുസരിച്ച് നിപ്പ വൈറസ് ഇന്ത്യയിൽ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയിലെ സീസണൽ പകർച്ചവ്യാധികൾ വവ്വാലുകളുമായും കള്ള് ഉപഭോഗമായും ബന്ധപ്പെട്ടിരിക്കുന്നു. ഡിസംബർ മുതൽ മെയ് വരെയുള്ള കാലയളവിലാണ് സീസണൽ പകർച്ചവ്യാധികൾ സംഭവിക്കുന്നത്. അതേസമയം പനങ്കള്ളെടുക്കുന്ന സമയത്ത് പകര്‍ച്ച സാധ്യത കൂടുന്നു.

കാട്ടുമൃഗങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് പകരാം. 1998 ലാണ് നിപ്പ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ബംഗ്ലാദേശ്, ഇന്ത്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിപ്പ വൈറസിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം

നിപ്പ വൈറസിന് അംഗീകൃത വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അണുബാധ തടയുന്നത് ആളുകളെ ബോധവാന്മാരാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here