സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില താഴേക്ക്. പവന് 1,13,240 രൂപയായി. ഇന്നലെ രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയ നിരക്ക് വൈകുന്നേരത്തോടെയാണ് കൂപ്പുകുത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ നിരക്ക് ഉയര്‍ന്ന സ്വര്‍ണ വില ഇന്നലെ വൈകുന്നേരവും ഇന്നുമായി വില കുറഞ്ഞു. ഇന്ന് (ഫെബ്രുവരി 05) പവന്‍ 3680 രൂപയാണ് കുറഞ്ഞത്. ഗ്രാമിനാകട്ടെ 460 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായി.
22 കാരറ്റിനൊപ്പം 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. 18 കാരറ്റിന്‍റെ ഗ്രാമിന് 380 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 93,040 രൂപയും ഒരു ഗ്രാമിന് 11,630 രൂപയുമാണ് ഇടിവുണ്ടായത്. 14 കാരറ്റിന് ഗ്രാമിന് 290 രൂപ കുറഞ്ഞതോടെ വില പവന് 72,480 രൂപയും ഒരു ഗ്രാമിന് 9060 രൂപയുമായി. 9 കാരറ്റിനാകട്ടെ 190 രൂപയാണ് നിരക്ക് കുറഞ്ഞത്. ഇതോടെ 9 കാരറ്റിന്‍റെ ഒരു പവന് 46,720 രൂപയും ഒരു ഗ്രാമിന് 5840 രൂപയുമായി വില കുറഞ്ഞു.
സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇന്നലെ രാവിലെ ഗ്രാമിന് 320 രൂപയായിരുന്ന വില ഇന്ന് വീണ്ടും വില കുറഞ്ഞു. ഇതോടെ വെള്ളിയുടെ ഒരു ഗ്രാമിന് ഇന്ന് 320 രൂപയും 10 ഗ്രാമിന് 3200 രൂപയുമായി.
ചാഞ്ചാട്ടം തുടരാന്‍ കാരണം: വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും വിപണിയില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണവും വെള്ളിയെയും തെരഞ്ഞെടുക്കുമ്പോള്‍ അതിന് ദിനംപ്രതി ഡിമാന്‍ഡ് വര്‍ധിച്ചു. അതുകൊണ്ട് ഏതാനും ദിവസങ്ങള്‍ വില ശരവേഗത്തില്‍ കുതിച്ചത്. വിദേശ വിനിമയ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണവും വെള്ളിയും വാങ്ങുന്നതും വിപണി വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇറക്കുമതി വളരെ ചെലവേറിയതായി. ഇതോടെ സ്വര്‍ണത്തിന്‍റെ വില കത്തിക്കയറിയിരുന്നു.
സോളാര്‍ ഉപകരണങ്ങള്‍, ഇല്‌ട്രോണിക് വാഹനങ്ങള്‍ എന്നിവയില്‍ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. ഈ വസ്‌തുക്കളുടെ ഏറ്റവും വലിയ ഉത്‌പാദകന്‍ ചൈനയാണ്. ഉത്‌പാദന ആവശ്യ മുന്നില്‍ കണ്ട് കൊണ്ട് ചൈന ആവശ്യത്തില്‍ കൂടുതല്‍ വെള്ളി വാങ്ങി സൂക്ഷിക്കുന്നു. ഇത്തരത്തില്‍ വ്യാവസായിക ആവശ്യകതയും വിതരണത്തിലെ കുറവും കാരണം വെള്ളിയുടെ വില ഉയര്‍ത്തുകയാണ്.






