മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ചാണ്ടി ഉമ്മൻ

0
75
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ചാണ്ടി ഉമ്മൻ എംഎല്എ.മന്ത്രി കെ.ബി.ഗണേഷ്കുമാര് എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല ”; സോളര് കേസില് വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ചാണ്ടി ഉമ്മൻ എംഎല്
കെ ബി ഗണേഷ് കുമാർ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.തന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് തന്റെ പിതാവ് ഉമ്മൻചാണ്ടി ഗണേഷ് കുമാറിനെയും സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങള്ക്ക് മാങ്കോട് ജംക്‌ഷനില് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്കുമാറിനെയും അപ്പൻ സ്നേഹിച്ചത്.
എന്നിട്ടും സോളർ കേസില് വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്”- ചാണ്ടി ഉമ്മൻ എംഎല്എ പറഞ്ഞു.18 പേജുള്ള കത്തില് ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നു എന്നാണ് ആരോപണം. സോളർ കേസിനു പിന്നില് സിപിഎമ്മാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here