പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ തിരുവനന്തപുരം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നഗരത്തിൽ എത്തുന്ന മോദി നഗര വികസന ബ്ലൂപ്രിൻ്റ് അവതരിപ്പിക്കുകയും നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയേയും എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ കേരള സന്ദർശനം മൂന്നുമണിക്കൂറിൽ താഴെ മാത്രം. തിരുവനന്തപുരം നഗരത്തിന്റെ വികസന ബ്ലൂപ്രിൻ്റ് അവതരിപ്പിക്കാനും വിവിധ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കാനുമായി വെള്ളിയാഴ്ച (ജനുവരി 23) രാവിലെ 10 മണിക്ക് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും. മൂന്ന് മണിക്കൂറിൽ താഴെ മാത്രം നഗരത്തിൽ ചെലവഴിക്കുന്ന മോദി പരിപാടികൾ പൂർത്തിയാക്കി ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പോലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.








