അങ്കാറ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തുർക്കി മേധാവിയെ പിടികൂടി. അഡാന പ്രവിശ്യയിൽ നിന്ന് ഐഎസ് കമാൻഡർ മഹ്മൂദ് ഒസ്ദെനെയാണ് തുർക്കി പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാളും കൂട്ടരും രാജ്യത്ത് വലിയ ആക്രമണത്തിനു തയാറെടുക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്ലു അറിയിച്ചു.