കുട്ടികളിൽ പിടിമുറുക്കി ടൈപ്പ് ഒന്ന് പ്രമേഹം; ഐ.സി.എം.ആർ. മാർഗരേഖ പുറത്തിറക്കി

0
88

ന്യൂഡൽഹി: കുട്ടികളിൽ ടൈപ്പ് ഒന്ന് പ്രമേഹം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാനും തടയാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) മാർഗരേഖ പുറത്തിറക്കി. ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്റർ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. വി. മോഹൻ, ഡൽഹി എയിംസിലെ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം വിഭാഗം മേധാവി ഡോ. നിഖിൽ ടണ്ടൻ എന്നിവർ ചേർന്നാണ് മാർഗരേഖ തയ്യാറാക്കിയത്. രാജ്യത്ത് വർഷം ഒരു ലക്ഷത്തിൽ അഞ്ച് പേരിൽ ടൈപ്പ് ഒന്ന് പ്രമേഹം റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ കൂടുതലും 10-14നും പ്രായത്തിനിടയിലുള്ളവരിലാണ്.

പ്രധാന നിർദേശങ്ങൾ

രോഗബാധിതർ കൃത്യമായ വ്യായാമം നിശ്ചിതയളവിലുള്ള പോഷകാഹാരം എന്നിവ ഉറപ്പാക്കണം

രക്തസമ്മർദം, ഭാരം എന്നിവ സാധാരണ നിലയിൽ നിലനിർത്തണം.

പ്രതിദിനം ആകെ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് 50-55 ശതമാനത്തിനുള്ളിലാകണം. 30 ശതമാനം കൊഴുപ്പുള്ള ഭക്ഷണം ഉൾപ്പെടുത്താം. 14 ഗ്രാം നാരുള്ള ഭക്ഷണമായിരിക്കണം. 15-20 ശതമാനംവരെ പ്രോട്ടീൻ ഉൾപ്പെടുത്താം.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആവശ്യകത ആരോഗ്യമുള്ള മറ്റ് കുട്ടികളിലെ പോലെതന്നെ.

പതിവായി വിറ്റാമിൻ അല്ലെങ്കിൽ മിനറൽ സപ്ലിമെന്റുകൾ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here