അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെലുങ്കുദേശം പാർട്ടി (ടിഡിപി) തലവനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ശനിയാഴ്ചയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 50 (1) (2) പ്രകാരമാണ് ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് മെമ്മോ നൽകിയത്.
നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വസ്തുക്കളും കോടതിയിൽ നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു അടുത്തിടെ അവകാശപ്പെട്ടിരുന്നു.