രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

0
29

എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ തിരുവല്ലയിലെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

ലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് (ജനുവരി 13) കോടതിയില്‍ ഹാജരാക്കും. എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്‍റെ നീക്കം. അതേസമയം എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ തിരുവല്ലയിലെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

എംഎല്‍എയെ ഒരാഴ്‌ച കസ്റ്റഡിയില്‍ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യം. എന്നാല്‍ കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞത്. രാഹുലിനെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ഇന്നലെ നിര്‍ദേശിച്ചു. എംഎല്‍എയുമായി വിവിധ സ്ഥലങ്ങളിലെത്തി അന്വേഷണ സംഘത്തിന് തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് എസ്‌ഐടി ഒരാഴ്‌ചത്തെ സമയം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here