ഇനി മാനസിക രോഗങ്ങൾക്ക് ദീർഘകാലം മരുന്ന് കഴിക്കണ്ട; പുതിയ പഠനം പറയുന്നത് ഇങ്ങനെ

0
57

ഇറ്റലിയിലെ വെറോണ സർവകലാശാലയിലെ ഗവേഷകർ ദി ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്..

വിഷാദ രോഗങ്ങളിൽ നിന്ന് മുക്തി നേടിയെങ്കിലും പലരും മരുന്നുകള്‍ കഴിക്കുന്നത് തുടരുകയാണ്. എന്നാൽ ജീവിതാവസാനം വരെ അവ കഴിക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് മിക്കവരുടെയും ചോദ്യം. എന്നാൽ കൃത്യമായ പരിചരണവും മാനസിക പിന്തുണയുമുണ്ടെങ്കിൽ ആൻ്റീഡിപ്രസൻ്റുകൾ ക്രമേണ നിർത്താൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

വിഷാദം, ഉത്‌കണ്‌ഠ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് കൂടുതലും ഇത്തരം മരുന്നകൾ കഴിക്കുന്നത്. വീണ്ടും രോഗം വരുന്നത് തടയാൻ ആറ് മുതൽ ഒമ്പത് മാസം വരെയാണ് സാധാരണയായി ആൻ്റീഡിപ്രസൻ്റുകൾ നിർദ്ദേശിക്കാറുള്ളത്. എന്നിരുന്നാലും, ദീർഘകാലം മരുന്ന് കഴിക്കുന്നത് ആളുകളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിരിക്കുകയാണ്.

ഇറ്റലിയിലെ വെറോണ സർവകലാശാലയിലെ ഗവേഷകരാണ് ഇതിന് നേതൃത്വം നൽകിയത്. ദി ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയായത്. 17,000-ത്തിലധികം ആളുകളിലാണ് ഇത് പരീക്ഷിച്ച് നോക്കിയത്. അതിൽ തെറാപ്പിയിലൂടെ ആൻ്റീഡിപ്രസൻ്റുകൾ ക്രമേണ കുറയ്ക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തി. എങ്കിലും, ആൻ്റീഡിപ്രസൻ്റുകൾ പൂർണമായും ഉപേക്ഷിക്കാനോ തെറാപ്പിയെ മാത്രം ആശ്രയിക്കാനോ അവർ ശുപാർശ ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്വയം തീരുമാനം എടുക്കല്ലേ

ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ മരുന്നുകൾ നിർദ്ദേശിക്കുന്നതിൻ്റെ പ്രാധാന്യവും, ആൻ്റീഡിപ്രസൻ്റുകളുടെ അളവ്, ഉപയോഗം, മാനസിക പിന്തുണ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ആൻ്റീഡിപ്രസൻ്റുകളിൽ നിന്ന് മോചനം നേടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളാണ് ഈ റിപ്പോർട്ടിലുള്ളതെന്ന് വെറോണ സർവകലാശാലയിലെ പ്രൊഫസർ ജിയോവന്നി ഒസ്റ്റുസി പറഞ്ഞു.

ആൻ്റീഡിപ്രസൻ്റ് ഉപയോഗം കുറക്കാൻ താത്‌പര്യമുള്ളവർ ആദ്യം അവരുടെ ഡോക്ടറുമായി ഈ പ്രക്രിയയെക്കുറിച്ച് ചർച്ച ചെയ്യുകയും വ്യക്തിഗത മാർഗങ്ങൾ നിർദ്ദേശിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാനസിക പിന്തുണയോടെ സാവധാനത്തിലുള്ള ടേപ്പറിങ് അഞ്ചിൽ ഒന്ന് ആവർത്തനങ്ങളെ തടയാൻ സഹായിക്കും. കൂടാതെ ഇത് പെട്ടെന്നുള്ളതോ വേഗത്തിലുള്ളതോ ആയ ടേപ്പറിങ് നടത്തുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

പെട്ടെന്ന് നിർത്തുകയോ വേഗത്തിൽ മരുന്ന് കഴിക്കുന്നത് കുറയ്ക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. മറിച്ച് കുറഞ്ഞ ഡോസുള്ള ആൻ്റീഡിപ്രസൻ്റ് കഴിക്കണം. പതിയെ പതിയെ അവയുടെ ഡോസു കുറച്ച് കൊണ്ടുവരണം. ഇത് വീണ്ടും കഴിക്കുന്നത് തടയാൻ സഹായിച്ചേക്കാം. അതേസമയം, ചികിത്സകളുടെ എണ്ണത്തിലും മറ്റും കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല. മാനസിക പിരിമുറുക്കവും ഉത്കണ്‌ഠയും കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ.

ധ്യാനം, യോഗ

പതിവായുള്ള ധ്യാനം, യോഗാസനം എന്നിവ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ആരോഗ്യവിദഗ്‌ധർ ഏറ്റവും കൂടുതൽ നിർദേശിക്കുന്ന ഒന്നാണ് ഇവ. മനസിനെ സമ്മർദ്ദങ്ങൾ ഇല്ലാതെ പിടിച്ചു നിർത്താൻ ഇത് സഹായിക്കുന്നു.

വിനോദത്തിൽ ഏർപ്പെടുക

നിങ്ങളുടെ ഇഷ്‌ട വിനോദത്തിനായി ദിവസത്തിൽ കുറഞ്ഞത് ഒരു 30 മിനുട്ടോ ആഴചയിൽ ഒരു ദിവസമോ നീക്കിവയ്ക്കുക. വായന, ഗെയിംസ്, ഡാൻസ്, എഴുത്ത് തുടങ്ങീ നിങ്ങളുടെ ഹോബി ഏതുമാകട്ടെ അതിനായി സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

നോ പറയാൻ പഠിക്കുക

അധിക ജോലി ഭാരം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഓഫീസിലോ കുടുംബജീവിതത്തിലോ എവിടെയുമാകട്ടെ നിങ്ങൾ ചെയ്യേണ്ടതിനേക്കാൾ കൂടുതൽ ജോലി നിങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ നോ പറയാൻ പഠിക്കുക. അനാവശ്യമായ ജോലി ഏറ്റെടുക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ പറയേണ്ട ഇടങ്ങളിൽ നോ എന്ന് പറയാൻ പഠിക്കുക.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

ഓഫീസിലെ സമ്മർദ്ദം വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക. ഇത് ആരോഗ്യകരമായ കുടുംബബന്ധം നിലനിർത്താൻ നിങ്ങളെ സഹായിക്കും. ദിവസവും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here