എൽ.ഐ.സി, ബീമ സഖി യോജന പദ്ധതി.

0
49

2024 ഡിസംബർ 9 ന് ആരംഭിച്ച മൂന്ന് വർഷത്തെ സ്റ്റൈപ്പൻഡറി പ്രോഗ്രാമാണ് എൽഐസി ബീമ സഖി യോജന, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ എൽഐസി ഇൻഷുറൻസ് ഏജന്റുമാരാകാൻ പരിശീലിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 1,00,000 സ്ത്രീകൾക്ക് തൊഴിൽ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇൻഷുറൻസ് അവബോധം വർദ്ധിപ്പിക്കുന്നതിനും ഗ്രാമങ്ങളിൽ ഇൻഷുറൻസ് ലഭ്യത മെച്ചപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

എൽഐസി ബീമ സഖി യോജന പ്രകാരം,  യോഗ്യരായ സ്ത്രീകൾക്ക് എൽഐസിയുടെ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, സാമ്പത്തിക സാക്ഷരതാ ഉപകരണങ്ങൾ, പോളിസികൾ, ഇൻഷുറൻസിന്റെ ആവശ്യകത എന്നിവയിൽ 3 വർഷത്തേക്ക്  പരിശീലനം നൽകുന്നു . പരിശീലന കാലയളവിൽ അവർക്ക് ഒരു സ്റ്റൈപ്പൻഡ് ലഭിക്കും , അതായത് 3 വർഷത്തേക്ക്, കൂടാതെ 3 വർഷത്തിനുശേഷം അവർക്ക് എൽഐസി ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാനും കഴിയും.

പത്താം ക്ലാസ് പാസായ സ്ത്രീകൾക്ക് ഈ സ്കീമിലൂടെ എൽ.ഐ.സി ഏജൻ്റുമാരാവാം.  അതിനായി 3 വർഷത്തേക്ക് പ്രത്യേകം പരിശീലനം ലഭിക്കും.. പരിശീലനത്തിനു ശേഷം എൽ.ഐ.സി ഏജന്റാവാം. ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്ത്രീകളെ “ബീമാ സഖി” എന്ന് വിളിക്കും. എൽ.ഐ.സി ബീമ സഖി യോജനയിലൂടെ ജോലിയിൽ പ്രവേശിച്ചാൽ സ്ഥിരമായ ഒരു വരുമാനം സ്ത്രീകൾക്ക് ഉറപ്പാക്കാൻ സാധിക്കുന്നു. ഒപ്പം കമ്മീഷൻ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളും ലഭിക്കും. ഡി​ഗ്രി പാസ്സായ ബീമാ സഖികൾക്ക് എൽ.ഐ.സിയിൽ ഡെവലപ്‌മെൻ്റ് ഓഫീസറാകാനുള്ള അവസരവും ലഭിക്കും.

എൽ.ഐ.സി ബീമ സഖി യോജനയിലൂടെ ആദ്യ വർഷം നിങ്ങൾക്ക് പ്രതിമാസം 7000 രൂപ വരുമാനം ലഭിക്കും. രണ്ടാം വർഷത്തിൽ 6000 രൂപയാവും വരുമാനം. മൂന്നാം വർഷം 5000 രൂപയാണ് ലഭിക്കുന്നത്. ഈ മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാവുമ്പോഴാണ് മുഴുവൻ സമയ ജോലിയിലേക്ക് നിങ്ങൾ പ്രവേശിയ്ക്കുന്നത്. എൽ.ഐ.സി ബീമാ സഖി യോജനയ്ക്ക് കീഴിൽ ഒന്നാം വർഷ കമ്മീഷൻ (ബോണസ് കമ്മീഷൻ ഒഴികെ) 48,000 രൂപയാണ്.

ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 35,000 സ്ത്രീകൾക്ക് ഇൻഷുറൻസ് ഏജൻ്റുമാരായി ജോലി നൽകുമെന്നാണ് നിലവിലുള്ള വിവരം. പിന്നീട് 50,000 സ്ത്രീകൾക്ക് കൂടി ജോലി ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ ഹരിയാനയിലാണ് ഈ സംരംഭം ആരംഭിച്ചതെങ്കിലും ക്രമേണ രാജ്യത്തുടനീളം ഇത് വ്യാപിപ്പിക്കും.

എൽ.ഐ.സി ബീമ സഖി യോജനയിൽ അപേക്ഷിക്കാൻ എൽ.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://licindia.in/test2 സന്ദർശിക്കുക. അപേക്ഷാ ഫോമിൻ്റെ രേഖകൾ :

  1. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
  2. വിലാസം തെളിയിക്കുന്ന സർട്ടിക്കേറ്റ്
  3. പത്താം ക്ലാസ് പാസായ സർട്ടിഫിക്കേറ്റ്

(സമർപ്പിക്കുന്ന രേഖകളെല്ലാം സ്ത്രീകൾ സ്വയം സാക്ഷ്യപ്പെടുത്തണം. എൽഐസി ഏജന്റോ ജീവനക്കാരനോ ആയവർക്ക് ഈ സർക്കാർ പദ്ധതി പ്രകാരം അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ, ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, മരുമക്കളുടെ ബന്ധുക്കൾ തുടങ്ങിയ ബന്ധുക്കൾ അപേക്ഷിക്കാൻ യോഗ്യരല്ല. വിരമിച്ച കോർപ്പറേഷൻ ജീവനക്കാരും മുൻ ഏജന്റുമാരും ഈ പദ്ധതി പ്രകാരം യോഗ്യരല്ല).

 

LEAVE A REPLY

Please enter your comment!
Please enter your name here