തൃശൂരിൽ പോളിംഗ് ശതമാനം 30.09% പിന്നിട്ടു. 828,821 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. സിനിമ സംവിധായകൻ സത്യൻ അന്തിക്കാട്, അന്തിക്കാട് ജിഎൽപിഎസിൽ വോട്ട് രേഖപ്പെടുത്തി.തൃശൂരിൽ കഴിഞ്ഞതവണത്തെക്കാൾ ഇത്തവണ പോളിങ് ഉയരാൻ സാധ്യതയെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.
രാവിലെ മുതൽ തന്നെ വിവിധ ബൂത്തുകളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. കഴിഞ്ഞതവണ 75 ശതമാനം വോട്ടുണ്ടായിരുന്നത് ഇക്കുറി വർധിക്കാനാണ് സാധ്യത.
അതിരപ്പള്ളി ഉൾപ്പെടെയുള്ള ട്രൈബൽ മേഖലകളിലും മെച്ചപ്പെട്ട വോട്ടിങ് രേഖപ്പെടുത്തുന്നുണ്ട്. 15 ഇടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാർ സംഭവിച്ചെങ്കിലും ഉടനടി പരിഹരിക്കാൻ ആയി. വലക്കാവിൽ ഉണ്ടായ തേനീച്ച ആക്രമണത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ.







