“പച്ച യോദ്ധാവ്” പത്മശ്രീ സാലുമരദ തിമ്മക്കയുടെ ഓർമ്മയിൽ..

0
46

പത്മശ്രീ അവാർഡ് ജേതാവ്, പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക,   2025 November 14 ന്, തൻ്റെ 114-ാം വയസ്സിൽ അന്തരിച്ചു.  പരിസ്ഥിതിപ്രവർത്തനത്തിന് വിവിധങ്ങളായ പുരസ്കാരങ്ങൾ തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്. 1996-ൽ നാഷണൽ സിറ്റിസൺ അവാർഡ് ലഭിച്ചതാണ് തിമ്മക്കയുടെ പ്രവർത്തനങ്ങളെ പ്രസിദ്ധമാക്കിയത്. പരിസ്ഥിതിയോടുള്ള അവരുടെ സ്നേഹം അവരെ “അനശ്വര”രാക്കിയെന്നും അവരുടെ വിയോഗത്തോടെ ഈ പ്രദേശം “ദരിദ്ര”മായി മാറിയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.

1911 ജൂൺ 30 ന് കർണാടകയിൽ, തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക, ഗ്രാമീണ കർണാടകയെ ഹരിതാഭമാക്കുന്നതിനുള്ള പതിറ്റാണ്ടുകളുടെ പ്രതിബദ്ധതയിലൂടെ ദേശീയ പ്രശസ്തിയിലേക്ക് ഉയർന്നു.  അവരുടെ സംഭാവനകൾ സാമൂഹിക, പരിസ്ഥിതി മേഖലകളിൽ വ്യാപകമായ ആദരവ് നേടി. 2019 ലെ പത്മശ്രീ, ഹംപി സർവകലാശാലയിൽ നിന്നുള്ള നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ 12 പ്രധാന ബഹുമതികൾ അവർക്ക് ലഭിച്ചു.  അവരുടെ പ്രവർത്തനങ്ങൾ ഒടുവിൽ അടിസ്ഥാന പരിസ്ഥിതി സംരക്ഷണത്തിലെ ഒരു മാനദണ്ഡമായി മാറി, സുസ്ഥിര ജീവിതത്തിന്റെ ഒരു പ്രതീകമായി അവരെ മാറ്റി.

4 കിലോമീറ്റർ വഴിയോരത്ത്  385 പേരാൽമരങ്ങൾ നട്ടുസംരക്ഷിച്ചതാണ് അവരെ ശ്രദ്ധേയാക്കിയത്. ‘സാലുമരാട’ എന്നാൽ കന്നട ഭാഷയിൽ ‘നിരനിരയായി നിൽക്കുന്ന മരങ്ങൾ’ എന്നാണ് അർത്ഥം. മക്കളില്ലാതിരുന്നതിൽ ദുഃഖിതയായി ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും പിന്നീട് ഭർത്താവിനോടൊപ്പം ചേർന്ന് വൈകുന്നേരങ്ങളിൽ മരങ്ങൾ നട്ട് പരിപാലിക്കാൻ തുടങ്ങുകയായിരുന്നു. 2019-ൽ പത്മശ്രീ പുരസ്‍കാരം നൽകി രാഷ്ട്രം ഇവരെ ആദരിച്ചു.

ബാഗെപ്പള്ളി – ഹഗലൂരുറോഡ് വികസനത്തിന്റെ ഭാഗമായി കുടൂർ ഹൂഡിക്കൽ ഭാഗത്ത് തിമ്മക്ക നട്ടു പരിപാലിച്ച 385 ആൽമരങ്ങൾ മുറിക്കുന്നത് നിർത്തിവെക്കണമെന്ന് അവർ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് അഭ്യർഥിച്ചതിന്റെ ഫലമായി മരങ്ങൾ നശിക്കാത്ത വിധം പുതിയ അലൈന്മെന്റ് കണ്ടെത്താൻ കർണാടക ഗവണ്മെന്റ് തീരുമാനമെടുത്തു.

പുരസ്കാരങ്ങൾ :

  • നാഷണൽ സിറ്റിസൺ അവാർഡ് (1996)
  • കർണാടക കൽപവല്ലി അവാർഡ്
  • വിശ്വാത്മാ അവർഡ്
  • നാദോജ അവാർഡ്
  • ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രപുരസ്കാരം
  • പത്മശ്രീ2019

 

 

LEAVE A REPLY

Please enter your comment!
Please enter your name here