ഇടുക്കി രാജകുമാരിയില്‍ ക്രിസ്‌മസ് വിപണി സജീവം. തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്‌മസും പുതുവര്‍ഷവും എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കേരളം തെരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ ഡിസംബര്‍ അവസാനമെത്തുന്ന ക്രിസ്‌മസിനെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് ഇടുക്കിയിലെ മലയോര മേഖലയായ രാജകുമാരി. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും സാന്താക്ലോസും ഉള്‍പ്പെടെ വിപണി സജീവം. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്‌മസും പുതുവര്‍ഷവും എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് വ്യാപാരികളും.
പ്രതിസന്ധികളെല്ലാം മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികളായ ജോളിയും ഭര്‍ത്താവും പറഞ്ഞു. ഡിസംബര്‍ മാസം ആരംഭിക്കാനിരിക്കേ വിപണിയില്‍ ജനത്തിരക്കൊട്ടും തന്നെയില്ല. വരും ദിവസങ്ങളില്‍ ഏറെ പേര്‍ കടയിലെത്തുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ വിലയില്‍ നല്ല വ്യാത്യാസം വന്നിട്ടുണ്ട്. വില അപ്രതീക്ഷിതമായി ഏറിയും കുറഞ്ഞും നില്‍ക്കുന്നു. കടയിലേക്ക് സാധനങ്ങളെല്ലാം എടുത്തതും വില വര്‍ധനവ് ഉണ്ടായിരുന്ന സമയത്താണ്. സാധാരണക്കാര്‍ക്ക് അനുകൂലമായ രീതിയിലാണ് വിലയെല്ലാം നിശ്ചയിച്ചിരിക്കുന്നത്” ജോളി പറഞ്ഞു.
ന്യൂജെന്‍സിനെ കണക്കിലെടുത്ത് ട്രെന്‍ഡിങ് ഐറ്റവും ഇത്തവണ ഇറക്കിയെന്ന് വ്യാപാരിയായ ദീപ പറഞ്ഞു. കൂടാതെ ക്രിസ്‌മസ് ആകുമ്പോഴേക്കും ഇലക്ടോണിക് ഐറ്റങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇത് കണക്കിലെടുത്ത് ദീപ ഇത്തവണ എല്‍ഇഡി ഉപകരണങ്ങളാണ് കൂടുതല്‍ കടയില്‍ എത്തിച്ചിട്ടുള്ളത്.
“കഴിഞ്ഞ 2 വര്‍ഷങ്ങളായിട്ട് ഇലക്ട്രോണിക് ഐറ്റങ്ങളാണ് ഞങ്ങള്‍ക്ക് കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. അതുകൊണ്ട് കടയിലേക്ക് ഇത്തവണ കൂടുതല്‍ ഇറക്കിയിരിക്കുന്നത് എല്‍ഇഡി ലൈറ്റുകളാണ്. എല്‍ഇഡി സ്റ്റാറുകള്‍ എല്‍ഇഡി ബള്‍ബുകള്‍, മെഴുകുതിരികള്‍, എല്‍ഇഡി ഉപയോഗിച്ചിട്ടുള്ള ചെറിയ മാലാഖകള്‍, ചെറിയ ടേബിള്‍ ട്രീ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ഇത്തവണ നല്ല രീതിയില്‍ ഇവ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്” ജോളി പറഞ്ഞു.
അതേസമയം ദീപയുടെ കടയില്‍ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള സാധനങ്ങളാണ് കൂടുതല്‍. 1000 രൂപയ്‌ക്കുള്ളില്‍ ഒതുങ്ങുന്ന ട്രീയും അലങ്കാര സാമഗ്രികളും ഇവിടെയുണ്ട്.
അതേസമയം “200 രൂപ മുതല്‍ 900 രൂപ വരെയുള്ള എല്‍ഇഡി സ്റ്റാറുകളാണ് ഇവിടെയുള്ളതെന്ന് ജോളി പറഞ്ഞു. 80 രൂപ മുതല്‍ 600 രൂപ വരെയുള്ള എല്‍ഇഡി ബള്‍ബുകളുമുണ്ടിവിടെ. സാന്താക്ലോസിൻ്റെ ചെറിയ പാവകള്‍ക്കും സ്റ്റാറിനും 30 രൂപ മാത്രമെയുള്ളൂ. പുല്‍ക്കൂടുകള്‍ ഇപ്പോള്‍ കടയിലേക്ക് എടുത്തിട്ടില്ല. 1000 രൂപയ്ക്ക് താഴെയുള്ള സാധനങ്ങളാണെല്ലാമെന്ന് ” ജോളി കൂട്ടിച്ചേര്‍ത്തു.
വിവിധ വര്‍ണത്തിലുള്ള നക്ഷത്ര വിളക്കുകളും അലങ്കാര ബള്‍ബുകളും തെളിഞ്ഞ് നില്‍ക്കുമ്പോള്‍ ഇടുക്കിക്ക് പ്രതീക്ഷയുടെ പ്രകാശം കൂടിയാണ് പകര്‍ന്ന് നല്‍കുന്നത്. ഈ പ്രകാശത്തില്‍ വളരെ ഉത്സാഹത്തോടെയാണ് ഇത്തവണ ദീപയും ഭര്‍ത്താവും കട തുടങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചൂടില്‍ ഇടുക്കി മുഴുകുമ്പോഴും വിപണിയില്‍ നല്ല പ്രതീക്ഷ കൈവരിക്കുമെന്ന സന്തോഷത്തിലാണ് വ്യാപാരികള്‍.