ഓൺലൈൻ ക്ലാസ്സിനിടെ സാമൂഹ്യവിരുദ്ധരുടെ അശ്ലീലപ്രദർശനം: അന്വേഷണം വൈകുന്നതായി ആക്ഷേപം

0
141

മലപ്പുറം: മലപ്പുറത്ത് കുട്ടികളുടെ ഓൺലൈൻ പഠനക്ലാസ്സിനിടെ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വൈകുന്നതായി പരാതി. അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സിഡബ്ല്യുസി ആരോപിച്ചു. മലപ്പുറം കുറ്റിപ്പുറത്തെ സ്വകാര്യസ്കൂളിലെ ഓൺലൈൻ പഠനത്തിനിടെയാണ് സംഭവം.

യു പി സ്കൂൾ കുട്ടികളുടെ പഠനക്ലാസിനിടെയാണ് സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല കമന്റിടുകയും ന​ഗ്നചിത്രം പ്രദർശിപ്പിക്കുകയും ചെയ്തത്. സംഭവം സൈബര്‍സെല്‍ അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here