ക്യൂൻ ഓഫ് റോക്ക് ആൻഡ് റോൾ… ടീന ടേണർ അന്തരിച്ചു.

0
57

റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ​ഗായിക ടീന ടേണർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് സ്വിറ്റ്സർലന്റ് സൂറിച്ചിലെ വീട്ടിലായിരുന്നു അന്ത്യം. റിവർ ഡീപ് – മൗണ്ടൻ ഹൈ, ദ ബെസ്റ്റ്, വാട്ട്സ് ലവ് ​ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങി ഒട്ടനവധി ​ഗാനങ്ങളിലൂടെ ടീന ടേണർ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയായി.

എട്ട് തവണയാണ് ടീന ഗ്രാമി പുരസ്‌കാരം നേടിയത്. 1972-ല്‍ പ്രൗഡ് മേരി എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. 1985-ല്‍ വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്, ബെറ്റര്‍ ബി ഗുഡ് റ്റു മീ എന്നീ ആല്‍ബങ്ങളിലൂടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇതില്‍ രണ്ടെണ്ണം മികച്ച പോപ് വോക്കല്‍ പെര്‍ഫോമന്‍സിനായിരുന്നു. പിന്നീട് 1986, 1986, 1987, 1989, 2008 വര്‍ഷങ്ങളിലും ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹയായി. 2018-ല്‍ ഗ്രാമി പ്രത്യേക പുരസ്‌കാരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ടീന സ്വന്തമാക്കി.

സം​ഗീതം കൊണ്ടും ഊർജസ്വലതകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ത്രസിപ്പിക്കാനും നിരവധി കലാകാരന്മാർക്ക് പ്രചോദനമാകാനും ടീനയ്ക്ക് സാധിച്ചതായി ​ഗായികയുടെ പ്രതിനിധി പറഞ്ഞു. തികച്ചും സ്വകാര്യമായി നടക്കുന്ന സംസ്കാരച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രമേ പങ്കെടുക്കൂ എന്നും പ്രതിനിധി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here