നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ തീ​രു​മാ​നി​ച്ച സ​മ​യ​ത്ത് ത​ന്നെ ന​ട​ക്കും ; സു​പ്രീം​കോ​ട​തി

0
94

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ത​ള്ളി സുപ്രീംകോടതി.പ​രീ​ക്ഷ​ക​ള്‍ തീ​രു​മാ​നി​ച്ച സ​മ​യ​ത്ത് ത​ന്നെ ന​ട​ക്കു​മെ​ന്ന് കോടതി വ്യക്തമാക്കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി ചി​ല​പ്പോ​ള്‍ ഒ​രു വ​ര്‍​ഷം വ​രെ തൂ​ട​ര്‍​ന്നേ​ക്കാ​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണോ ഹ​ര്‍​ജി​ക്കാ​രു​ടെ തീ​രു​മാ​ന​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടി.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് നീട്ടിയ നീ​റ്റ്, ജെ​ഇ​ഇ മെ​യി​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 13നും ​ജെ​ഇ​ഇ മെ​യി​ന്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ നടത്താനായിരുന്നു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here