‘ദ സൗണ്ട് ഓഫ് മ്യൂസിക്’ ഇനി ഇന്ത്യയിൽ

0
77

ഏറ്റവുമധികം ജനപ്രിയമായ ബ്രോഡ്‌വേ മ്യൂസിക്കലുകളിൽ ഒന്നാണ് റോജേഴ്‌സ് ആൻഡ് ഹാമർസ്റ്റൈന്റെ ‘ദ സൗണ്ട് ഓഫ് മ്യൂസിക്’.  നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ആണ് ഇത് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. അഞ്ചു തവണ ടോണി അവാർഡ് നേടിയ ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ നിർമ്മിച്ചതും നിയന്ത്രിക്കുന്നതും ബ്രോഡ്‌വേ ഇന്റർനാഷണൽ ഗ്രൂപ്പ് ആണ്. ഈ ഷോ ഇന്ത്യയിലേക്ക് വരുന്നതിലൂടെ രാജ്യത്ത് അന്താരാഷ്ട്ര ബ്രോഡ്‌വേയുടെയും മ്യൂസിക്കലിന്റെയും അരങ്ങേറ്റമാണ് നടക്കുന്നത്.

രണ്ടായിരം സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്ററിലാണ്  ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ വേദി ഒരുങ്ങുന്നത്. ലൈവ് ഓർക്കസ്ട്രയും ഗാനങ്ങളും 1930-കളിലെ ഓസ്ട്രിയയുടെ പശ്ചാത്തലത്തിൽ, സംഗീതം, പ്രണയം, സന്തോഷം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് യഥാർത്ഥ മനുഷ്യ ജീവിതവും വിജയങ്ങളും അവതരിപ്പിക്കുന്ന ഒരു ഷോയാണ് ‘ദ സൗണ്ട് ഓഫ് മ്യൂസിക്’. സിമോൺ ജെനാറ്റ്, മാർക്ക് റൂത് എന്നിവരാണ് ഷോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. എറിക് കോർണെലാണ് ഷോയുടെ ജനറൽ മാനേജർ. ക്ലാസിക് പ്രൊഡക്ഷനിൽ ‘മൈ ഫേവറിറ്റ് തിംഗ്‌സ്’, ‘ഡോ റെ മി’, ‘ദ ഹിൽസ് ആർ എലൈവ്’, ‘സിക്‌സ്റ്റീൻ ഗോയിംഗ് ഓൺ സെവന്റീൻ’ തുടങ്ങിയ ഇരുപത്തിയാറ് ഹിറ്റ് ഗാനങ്ങളുമുൾപ്പെടുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബ്രോഡ്‌വേ മ്യൂസിക്കൽ ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ തങ്ങളുടെ കൾച്ചറൽ സെന്ററിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട് എന്നാണ് നിത എം അംബാനി പറഞ്ഞത്. ‘ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കലി’ൽ തങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ചത് തന്നെ പ്രദർശിപ്പിച്ചെന്നും ഇപ്പോൾ എക്കാലത്തെയും ജനപ്രിയമായ അന്താരാഷ്ട്ര മ്യൂസിക്കലുകളിൽ ഒന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സന്തോഷമുണ്ട് എന്നും നിത്യ എം അംബാനി കൂട്ടിച്ചേർത്തു.

കല, സംഗീതം തുടങ്ങിയവ പ്രതീക്ഷയും സന്തോഷവും പകരുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും സൗണ്ട് ഓഫ് മ്യൂസിക് സന്തോഷകരവും കാലാതീതവുമായ ഒരു ക്ലാസിക് ആണെന്നും നിത വ്യക്തമാക്കി. ഇന്ത്യയിലെ ആളുകൾ അവരുടെ കുടുംബങ്ങളോടും കുട്ടികളോടും ഒപ്പം ഇത് ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും നിത എം അംബാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here