മലപ്പുറം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്ത കാളികാവ് ബ്ലോക്ക് പഞ്ചായത്ത്ഭരണ സമിതിക്കെതിരേ കേസെടുത്തു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത 46 പേർക്കെതിരേയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ പേരിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ഫോട്ടോയെടുത്തത്. വ്യാഴാഴ്ച കാളികാവിലായിരുന്നു കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുള്ള ഫോട്ടോഷൂട്ട്.ഡിവൈഎഫ്ഐ കാളികാവ് മേഖലാ കമ്മറ്റി നൽകിയ പരാതിയെ തുടർന്നാണ് കാളികാവ് പോലീസ് കേസെടുത്തത്.