ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 65,002 കോവിഡ് രോഗികൾ. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. വെള്ളിയാഴ്ച മാത്രം 996 പേര് രോഗം ബാധിച്ചു മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 49,036 ആയി ഉയര്‍ന്നു.
6,68,220 പേരാണ് ചികിത്സയിലുള്ളത്. 18,08,937 പേര് രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 8,68,679 സാമ്പിളുകൾ പരിശോധിച്ചു.
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.