തിരുവനന്തപുരം: മലപ്പുറത്തെ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇവരുമായി ഡിജിപി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് ഡിജിപിയും നിരീക്ഷണത്തിൽ പോയത്.
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ 21 ഉന്നത ഉദ്യോഗസ്ഥർക്കും കൂടി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന കളക്ടർ നേരത്തെ തന്നെ ക്വാറന്റൈനിലായിരുന്നു.
കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഈ ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.