ഐപിഎല്ലിലെ രണ്ടാം പ്ലേഓഫ് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ജയത്തോടെ രണ്ടാം എലിമിനേറ്ററിന് യോഗ്യത നേടിയിരിക്കുകയാണ് രാജസ്ഥാന്‍. ആറ് പന്ത് ശേഷിക്കെയായിരുന്നു റോയല്‍സിന്റെ വിജയം.
170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീമിന് സാമാന്യം ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. യശസ്വി ജെയ്‌സ്വാള്‍(45) ടോം കോളര്‍ കാഡ്‌മോര്‍(20) എന്നിവര്‍ ചേര്‍ന്ന് 5.3 ഓവറില്‍ 46 റണ്‍സാണ് അടിച്ചത്. കോളര്‍ പുറത്തായ ശേഷം എത്തിയ സഞ്ജു സാംസണൊപ്പമായിരുന്നു പിന്നീട് ജെയ്‌സ്വാള്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. ജെയ്‌സ്വാള്‍ എട്ട് ബൗണ്ടറിയടിച്ചു. സഞ്ജു സാംസണ്‍ 13 പന്തില്‍ 17 റണ്‍സടിച്ച് പുറത്തായി.
മധ്യനിരയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ധ്രുവ് ജുറല്‍(8) ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. റിയാന്‍ പരാഗ്(36) ഷിമ്രോണ്‍ ഹെറ്റ്മയര്‍(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. പരാഗ് 26 പന്തില്‍ രണ്ട് ബൗണ്ടറിയും സിക്‌സറും അടക്കമാണ് 36 റണ്‍സെടുത്തത്. ഹെറ്റ്മയര്‍ 14 പന്തിലാണ് 26 റണ്‍സടിച്ചത്.
മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. അവസാന നിമിഷം തുടരെ രണ്ട് വിക്കറ്റുകള്‍ വീണെങ്കിലും എട്ട് പന്തില്‍ 16 റണ്‍സടിച്ച റോവ്മാന്‍ പവല്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ആര്‍സിബി നിരയില്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. ലോക്കി ഫെര്‍ഗുസന്‍, കരണ്‍ ശര്‍മ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തിലെ സ്വിംഗ് മുതലെടുത്ത് നല്ല രീതിയിലായിരുന്നു രാജസ്ഥാന്റെ ബൗളിംഗ്. അതുകൊണ്ട് നല്ല രീതിയില്‍ തന്നെ അവര്‍ക്ക് ആര്‍സിബിയെ സമ്മര്‍ദത്തിലാക്കാനും സാധിച്ചു. ഫാഫ് ഡുപ്ലെസി(17) വിരാട് കോലി(33) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
ന്നാല്‍ കൃത്യമായ ഫീല്‍ഡ് ഒരുക്കി ഡുപ്ലെസിയെ പുറത്താക്കുകയായിരുന്നു രാജസ്ഥാന്‍. 14 പന്തില്‍ രണ്ട് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെയാണ് ഡുപ്ലെസി 17 റണ്‍സെടുത്തത്. 4.4 ഓവറില്‍ 37 റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍. അതേസമയം വിരാട് കോലിക്കും അധിക നേരം മുന്നോട്ട് പോകാനായില്ല. 24 പന്തില്‍ 33 റണ്‍സെടുത്താണ് കോലി മടങ്ങിയത്. പിന്നീട് കാമറൂണ്‍ ഗ്രീന്‍(27) രജത് പാട്ടീദാര്‍(34) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍(0) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഗ്രീനും മാക്‌സിയും ഒരുമിച്ച് പുറത്തായതോടെ നാലിന് 97 എന്ന നിലയില്‍ പതറിയിരുന്നു ബെംഗളൂരു.
വെടിക്കെട്ടിന് ശ്രമിച്ച് പാട്ടീദാര്‍ കൂടി പുറത്തായതോടെ 200 റണ്‍സിന് മുകളില്‍ ടീം നേടില്ലെന്ന് ഉറപ്പായിരുന്നു. 22 പന്തില്‍ 34 റണ്‍സെടുത്ത പാട്ടീദാറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും താരം പറത്തി. മഹിപാല്‍ ലോംറോര്‍(32) മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും താരം അടിച്ചു. രാജസ്ഥാന്‍ നിരയില്‍ മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാന്‍ തിളങ്ങി. അശ്വിന്‍ രണ്ട്് വിക്കറ്റും ലഭിച്ചു. ചാഹല്‍, സന്ദീപ് ശര്‍മ, ട്രെന്‍ഡ് ബൂള്‍ട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.