വീണ്ടും സ്വര്‍ണവിലയിൽ വർധനവ് ; പവന് 42,000 രൂപ

0
91

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് 42,000 രൂപയായി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു.

5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. കഴിഞ്ഞ മാസം ജൂലൈ 31 നാണ് സ്വർണ വില സർവകാല റെക്കോർഡ് ഭേദിച്ച് 40,000 ത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here