ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 6 വിക്കറ്റ് വിജയം.

0
72

211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് അസാധ്യമായ ജയം പിടിച്ചെടുത്തത്.

ചേസിംഗില്‍ ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്ക്(0) പുറത്തായതോടെ പ്രതിരോധത്തിലായിരുന്നു ലഖ്‌നൗ. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 14 പന്തില്‍ 16 റണ്‍സെടുത്ത് വൈകാതെ തന്നെ മടങ്ങിയതോടെ റണ്‍റേറ്റ് അടക്കം പിന്നില്‍ പോയി. ദേവ്ദത്ത്(12) പടിക്കലും റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. 11 ഓവറില്‍ മൂന്നിന് 88 എന്ന നിലയില്‍ നിന്ന് മത്സരം ലഖ്‌ന മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

നിക്കോളാസ് പൂരാന്‍(34) ദീപക് ഹൂഡ(17) എന്നിവരുടെ കൂടി മികവിലാണ് ലഖാനൗ വിജയം നേടിയത്. സ്റ്റോയിനിസ് 63 പന്തില്‍ 124 റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ലഖ്‌നൗവിന് വിജയിക്കാന്‍ 17 റണ്‍സ് ആവശ്യമായിരുന്നു. എന്നാല്‍ ആ ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്‌മാന്‍ തീര്‍ത്തും നിരാശപ്പെടുത്തി. നോബോള്‍ അടക്കം എറിഞ്ഞ താരം മൂന്ന് പന്തിലാണ് അത്രയും റണ്‍സ് വിട്ടുകൊടുത്തത്.

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ എക്കാലവും ഓര്‍ത്തുവെക്കാവുന്ന ഇന്നിംഗ്‌സായി സ്റ്റോയ്‌നിസിന്റേത് മാറുകയും ചെയ്തു. ആറ് സിക്‌സറും 13 ബൗണ്ടറികളും സ്‌റ്റോയിനിസിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ചെന്നൈ നിരയില്‍ പതിരാന രണ്ട് വിക്കറ്റെടുത്തു. ദീപക് ചാഹറിനും മുസ്തഫിസുറിനും ഓരോ വിക്കറ്റ് ലബിച്ചു. നേരത്തെ ടോസ് നേടിയ ലഖ്‌നൗ മത്സരത്തില്‍ ചെന്നൈയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു.

റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയാണ് ടീമിനെ വലിയ സ്‌കോറിലേക്ക് നയിച്ചത്. തുടക്കത്തില്‍ തന്നെ അജിന്‍ക്യ രഹാനെ(1) പുറത്തായതോടെ ലഖ്‌നൗ പ്രതീക്ഷയിലായിരുന്നു. അധികം വൈകാതെ തന്നെ ഡാരില്‍ മിച്ചല്‍(11) കൂടി മടങ്ങിയതോടെ സിഎസ്‌കെ രണ്ടിന് 49 എന്ന നിലയിലായിരുന്നു.

എന്നാല്‍ റിതുരാജ് ഗെയ്ക്വദ് പിന്നീട് തകര്‍ത്തടിക്കുന്നതാണ് കണ്ടത്. കളം നിറഞ്ഞുനിന്ന ഗെയ്ക്വാദ് സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് ടീമിനെ നയിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ(17)യെ കൂട്ടുപിടിച്ചായിരുന്നു സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവരുണ്ടാക്കിയത്.

ജഡേജ പുറത്തായതിന് പിന്നാലെ ചെന്നൈ സ്‌കോറിംഗിന്റെ ഗിയര്‍ മാറ്റുകയായിരുന്നു.ശിവം ദുബെ(66) ആണ് അിന് തുടക്കമിട്ടത്. 27 പന്തില്‍ 66 റണ്‍സടിച്ച ദുബെ താന്‍ സിക്‌സര്‍ മെഷീനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഏഴ് സിക്‌സറുകളാണ് താരം ചിദംബരം സ്റ്റേഡിയത്തില്‍ അടിച്ച് കൂട്ടിയത്.

മൂന്ന് ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. സ്ട്രാറ്റജിക്ക് ടൈം ഔട്ടിന് ശേഷം മത്സരമാകെ ദുബെ മാറ്റുകയായിരുന്നു. തുടരെ മൂന്ന് സിക്‌സറുകളാണ് ആദ്യ ഓവറില്‍ തന്നെ താരം പറത്തിയത്. അതേസമയം ഗെയ്ക്വാദും ഇന്നിംഗ്‌സിന് വേഗം വര്‍ധിപ്പിച്ചു. 60 പന്തില്‍ 108 റണ്‍സുമായി ഗെയ്ക്വാദ് പുറത്താവാതെ നിന്നു. 12 ബൗണ്ടറിയും മൂന്ന് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

അവസാന പന്തില്‍ ബൗണ്ടറിയടിച്ച് ധോണിയും ആരാധകരെ ആവേശത്തിലാഴ്ത്തി. ലഖ്‌നോ നിരയില്‍ മാറ്റ് ഹെന്ററി, മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here