കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയിലൂടെ ‘ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷി’ പദ്ധതിക്കു തുടക്കം.
വൈക്കത്തെ ആറ് ഗ്രാമപഞ്ചായത്തുകളിലെ 125 ഗ്രൂപ്പുകള്‍ക്ക് പച്ചക്കറിത്തൈകളും 50 ഗ്രൂപ്പുകള്‍ക്ക് പൂച്ചെടികളുടെ തൈകളുമാണ് നല്‍കിയത്. വിത്തുകളും തൈകളും വളവും ജൈവ കീട നാശിനിയും കൃഷി വകുപ്പ് മുഖാന്തിരമാണ് നല്‍കുന്നത്.
പുരയിടം തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷി യോഗ്യമാക്കി നല്‍കിയത്. കൃഷി ചെയുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് സാമ്ബത്തിക സഹായവും നല്‍കുന്നുണ്ട്. മികച്ച കൃഷി ചെയ്യുന്ന ഗ്രൂപ്പുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരങ്ങളും നല്‍കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി പി ശോഭ പദ്ധതി വിശദീകരണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എസ് ഗോപിനാഥൻ, വീണ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ ശീമോൻ, എം കെ റാണിമോള്‍, ഒ.എം ഉദയപ്പൻ, സുലോചന പ്രഭാകരൻ, എം.ജി.എൻ.ആര്‍.ഇ.ജി ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയര്‍ ഗീത മനോമോഹൻ, മറവൻതുരുത്ത് കൃഷി ഓഫിസര്‍ ലിറ്റി മാത്യു എന്നിവര്‍ പ്രസംഗിച്ചു.