അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ (ALS) തുടര്‍ന്ന് ചികിത്സയിലായിരുന്നു. മിച്ചലിന്റെ വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. കാനഡയിലെ ടൊറന്റോയിലാണ് മിച്ചലിന്റെ ജനനം. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മിച്ചല്‍ അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും മിച്ചല്‍ അഭിനയിച്ചു. ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരീസുകള്‍. 2022 ല്‍ റിലീസ് ചെയ്ത ദ ഓള്‍ഡ് മാനിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.