ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകള്‍,

0
65

ഐ ഡി ബി ഐ ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് ഒഴിവുകള്‍ പ്രഖ്യാപിച്ചു. മൊത്തം 500 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷാ നടപടികള്‍ ഫെബ്രുവരി 12-ന് ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 26 വരെ ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം

പരീക്ഷാ തീയതി മാര്‍ച്ച് 17 നാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 20 നും 25 നും ഇടയില്‍ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. ഒരു ഓണ്‍ലൈന്‍ ടെസ്റ്റും തുടര്‍ന്ന് യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുക്കല്‍ പ്രക്രിയ.

പരീക്ഷ ഒബ്ജക്ടീവ് ആയിരിക്കും. 60 മാര്‍ക്കിന്റെ 60 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ലോജിക്കല്‍ റീസണിംഗ്, ഡാറ്റ അനാലിസിസ് & ഇന്റര്‍പ്രെട്ടേഷന്‍, 40 മാര്‍ക്കിന്റെ 40 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, 40 മാര്‍ക്കിന്റെ 40 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, 60 മാര്‍ക്കിന്റെ 60 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പൊതുവായ/സാമ്പത്തിക/ബാങ്കിംഗ് അവബോധം എന്നിവ ഉള്‍പ്പെടുന്നതായിരിക്കും പരീക്ഷാ ഘടന.

തെറ്റായി ഉത്തരം നല്‍കുന്ന ഓരോ ചോദ്യത്തിനും നല്‍കിയിട്ടുള്ള മാര്‍ക്കിന്റെ നാലിലൊന്ന് അല്ലെങ്കില്‍ 0.25 അവരുടെ മൊത്തം സ്‌കോറില്‍ നിന്ന് കുറയ്ക്കേണ്ടി വരും. ഒരു ചോദ്യത്തിന് ഉത്തരം നല്‍കാതെ വിട്ടാല്‍ മൈനസ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. എസ് സി, എസ് ടി, പി ഡബ്ല്യു ഡി വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട രീതി ഇനി പറയും വിധമാണ്.

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ കരിയര്‍ ലിങ്ക് തിരഞ്ഞെടുക്കുക. കറന്റ് ഓപ്പണിംഗുകളില്‍ ക്ലിക്ക് ചെയ്യുക. JAM 2024 റിക്രൂട്ട്മെന്റ് ടാബിന് കീഴിലുള്ള ആപ്ലിക്കേഷന്‍ ലിങ്ക് ആക്സസ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ പ്രക്രിയയില്‍ തുടരുക. അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ സമര്‍പ്പിച്ച് ഭാവി റഫറന്‍സിനായി പ്രിന്റൗട്ട് എടുക്കുക. വിശദവിവരങ്ങള്‍ക്കായി വിജ്ഞാപനം പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here