അമിത് ഷാ– ആർഎസ്എസ് കൂടിക്കാഴ്ച 29ന്

0
37

തിരുവനന്തപുരം• കേരളത്തിലെ സാമൂഹികസ്ഥിതി ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസർക്കാർ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. 29ന് തിരുവനന്തപുരത്തെത്തുന്ന അമിത് ഷായുമായുള്ള ആർഎസ്എസ് കൂടിക്കാഴ്ചയിൽ ബിജെപി നേതാക്കളുണ്ടാകില്ലെന്നാണു വിവരം.

സംസ്ഥാനത്തു തീവ്രവാദസംഘടനകൾ ആയുധവും പണവുമെത്തിച്ചു കലാപത്തിനു തയാറെടുക്കുന്നുവെന്നും അതിന് ഇടതുസർക്കാരിന്റെ പിന്തുണയുണ്ടെന്നും ആർഎസ്എസ് പറയുന്നു. വിവിധ അക്രമങ്ങളുടെ പിന്നിലെല്ലാം ഈ സംഘങ്ങളുടെ ആസൂത്രണമുണ്ടെന്ന് അറിയാമെങ്കിലും പൊലീസ് അതു വെറും രാഷ്ട്രീയ സംഭവങ്ങൾ എന്ന പേരിൽ ലഘൂകരിക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here