മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. മലയാളത്തിനു ഒരു ആക്ഷൻ കിങ് ഉണ്ടെങ്കിൽ അത് ഇദ്ദേഹമാണ്. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ പ്രശസ്ത നടൻ ടിനി ടോം എഴുതിയ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപി ഒരു അത്ഭുതമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ആ കുറിപ്പിലൂടെ.
വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ…വലിയ നന്ദി..
കുറച്ചു മുൻപാണ് രാജ്യസഭയിലെ ഇദ്ദേഹത്തിൻറെ കാലാവധി കഴിഞ്ഞത്. ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. മുൻപ് താരം പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു. പുതിയ സിനിമകളുടെ അഡ്വാൻസ് ലഭിക്കുമ്പോൾ അതിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്നായിരുന്നു. ആ വാക്കാണ് അദ്ദേഹം ഇപ്പോൾ പാലിച്ച് ഇരിക്കുന്നത്.