വയനാട്: വാളാട് മരം വീണ് ആറുവയസുള്ള കുട്ടി മരിച്ചു. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. ജ്യേതികയുടെ അച്ഛൻ ബാബുവിന് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അതിശക്തമായ കാറ്റുണ്ടായിരുന്നു. കുട്ടിയുമായി ബാബു വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.