തിരുവനന്തപുരം: യുഎഇ അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി. ഗൺമാൻ ജയ്ഘോഷിനെ വീടിനുസമീപത്തുനിന്ന് ഇടതു കൈയിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. യുഎഇ കോണ്‍സലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അൽ അസ്മിയയുടെ ഗൺമാനും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ജയ്ഘോഷിനെ വ്യാഴാഴ്ച രാത്രിയാണ് കാണാതായത്.തിരുവനന്തപുരത്തെ തുമ്പയിലെ വീട്ടിൽനിന്നാണ് ഇയാളെ കാണാതായത്.
സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ അറ്റാഷെ റാഷീദ് ഖാമിസ് അൽ അസ്മിയ രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ വാർത്ത വന്നതിനു പിന്നാലെയാണ് ഗൺമാനെയും കാണാതായത്. ജയ്ഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി.