കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും; മന്ത്രി വി.ശിവൻകുട്ടി.

0
63

കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആദ്യം പരിഷ്കരിക്കും.

പുതിയ അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും.കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.ഇന്ത്യയെന്ന പദം ഒഴുവാക്കി ഭാരതം എന്നാക്കണമെന്നാണ് എൻ സി ഇ ആര്‍ ടി പറയുന്നത്. കേരളത്തിലെ പാഠപുസ്തകളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here